സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ച് ശിവമോഗയിൽ ഉഗ്ര സ്ഫോടനം: മരണം എട്ടായി

വെള്ളി, 22 ജനുവരി 2021 (07:18 IST)
ബെംഗളുരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ലോറി പൊട്ടിത്തെറിച്ച് ഉഗ്ര സ്ഫോടനം അപകടത്തിൽ എട്ട് പേർ മരിച്ചു. ശിവമോഗയിലെ അബ്ബലഗരെ തലൂക്കിൽ വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് സ്ഫോടനം ഉണ്ടായത്. റെയിൽവേ ക്രഷർ യൂണിറ്റിലേയ്ക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ് ട്രക്ക് പൊട്ടിത്തെറിച്ചതാണ് ഉഗ്ര സ്ഫോടനത്തിന് കാരണം എന്നാണ് പ്രാഥമിക നിമഗമനം. ശിവമോഗ ചിക്കമംഗളുരു ജില്ലകളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനമാണെന്ന് ഭയന്ന് ആളുകൾ വീടുകളിൽനിന്നും ഇറങ്ങി ഓടിയിരുന്നു. ബിഹാർ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ക്വാറിയിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ പ്രദേശത്തെ വിടുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. റോഡഡുകൾ വിണ്ടുകീറി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍