ഈ നക്ഷത്രക്കാർക്ക് വാശി കൂടുതലായിരിയ്ക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !

വ്യാഴം, 14 മെയ് 2020 (15:38 IST)
കഴിവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്താൻ കഴിവുള്ളവരാണ് തിരുവാതിര നക്ഷത്രത്തി പിറന്നവർ. നയപരമായ ബുദ്ധിയാലും നർമ്മ സംഭാഷണത്താലും എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുള്ളവരാണ് ഇത്തരക്കാർ എന്നാൽ തിരുവാതിര നക്ഷത്രക്കാർ  വിജയവും കീർത്തിയും സ്വന്തമാക്കാനും ചില തടസങ്ങളും നേരിടും.
 
തിരുവാതിര നക്ഷത്രക്കാരുടെ സ്വാഭാവ രീതികൾ തന്നെയായിരിക്കും ഇതിനു കാരണമാവുക. ദുർവാശിയും ദുരഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. ഇക്കാരണത്താൽ തന്നെ വന്നു ചേരാവുന്ന പേരും പ്രശസ്തിയും വിജയങ്ങളും അകന്നു പോയേക്കാം. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം. 
 
വിജയമാഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കറുപ്പ്, കടും നീല എന്നീ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. ആവ്വശ്യമില്ലാത്ത ദുർവാശികൾ അകറ്റി നിർത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ വന്നു ചേരേണ്ട വിജയം വഴിമാറിപ്പോകും  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍