'ശക്തനായ ബാറ്റ്സ്‌മാനും മികച്ച ഫിനിഷറും ധോണി തന്നെ'

വ്യാഴം, 14 മെയ് 2020 (13:04 IST)
ക്രീസില്‍ ഒരു കാലത്ത് നിറഞ്ഞാടിയിരുന്ന താരമാണ് മുന്‍ ഓസിസ് നായകന്‍ ഗ്രെഗ് ചാപ്പല്‍. എന്നാൽ ചാപ്പൽ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് വലിയ വിവാദങ്ങൾ തന്നെ ഉണ്ടായി. താരങ്ങളുമായി നേർക്കുനേർ എതിരിടുന്ന അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ചാപ്പൽ പരിശീലകനായിരുന കാലത്താണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തുന്നത്. ധോണിയുടെ ആദ്യ കാല ബാറ്റിങ് മികവിനെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ ഗ്രെഗ് ചാപ്പൽ  
 
താൻ ഇതുവരെ കണ്ടതിൽച്ച് ഏറ്റവും ശക്തനായ ബാറ്റ്സ്മാൻ ധോണിയാണ് എന്ന് ചാപ്പൽ പറയുന്നു. 'ധോനിയുടെ ബാറ്റിങ്ങിലെ മികവും, പവർഫുൾ ഹിറ്റുകളും എന്നിൽ മതിപ്പുളവാക്കി
ധോണിയുടെ ബാറ്റിങ് ആദ്യമായി കണ്ടത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. ആ സമയത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായിരുന്നു ധോണി. അസാധരണമായ പൊസിഷനുകളില്‍ നിന്നായിരുന്നു ധോണി പലപ്പോഴും പന്തുകളെ നേരിട്ടിരുന്നത്. ഞാന്‍ കണ്ടതില്‍ ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണി, ചാപ്പല്‍ പറഞ്ഞു.
 
ധോണിയുടെ രാജിയും, മടങ്ങിവരവുമെല്ലാമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ച. താരത്തെ അനുകുലിച്ചു പ്രതികൂലീച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്. ധോണി ഇനി ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കും എന്ന് കരുതുന്നില്ല എന്ന് മുൻ ഇന്ത്യൻ സ്പിന്നറും ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹതാരവുമായ ഹർഭജൻ പറഞ്ഞിരുന്നു. എന്നാൽ ധോണി ഫോമിൽ തിരികെയെത്തി എങ്കിൽ വീണ്ടും ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കണം എന്നായിരുന്നു രോഹിത് ശർമയുടെ പ്രതികരണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍