ഭരണഘടനയുടെ മനഃസാക്ഷി അഥവാ തത്വങ്ങൾ

മേഘ സുദീപ്

തിങ്കള്‍, 20 ജനുവരി 2020 (15:43 IST)
ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഒരു കൂട്ടം തത്വങ്ങളെയാണ് നിര്‍ദ്ദേശക തത്വങ്ങള്‍ അഥവാ ഡയറക്‍ടീവ് പ്രിന്‍സിപ്പല്‍‌സ് എന്ന് അറിയപ്പെടുന്നത്. ഭരണഘടന ലക്‍ഷ്യമാക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവരിക്കാനുള്ള രാഷ്ട്രീയ സാമൂഹിക തത്വങ്ങളാണ് ഇവ എന്ന് സാമാന്യമായി പറയാം. 
 
അടിസ്ഥാനപരമായി ഇവ അവകാശങ്ങള്‍ തന്നെയാണെങ്കിലും മൌലിക അവകാശങ്ങളല്ല. ഭരണഘടന നാലാം ഭാഗത്തില്‍ 36 മുതല്‍ 51 വരെയുള്ള വകുപ്പുകളിലാണ് നിര്‍ദ്ദേശക തത്വങ്ങള്‍ കാണുക. 
 
പൌരന്‍റെ മൌലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രത്തിനു ബാധ്യതയുണ്ട്, ഉത്തരവാദിത്വമുണ്ട്. എന്നാല്‍ നിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന വ്യവസ്ഥകള്‍ കോടതി വഴി നേടിയെടുക്കാനാവില്ല. 
 
ഗാന്ധിയുടെ തത്വങ്ങള്‍, സോഷ്യലിസ്റ്റ് ചിന്താഗതികള്‍ എന്നിവയൊക്കെ നിര്‍ദ്ദേശക തത്വങ്ങള്‍ രൂപപ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇവ പ്രാവര്‍ത്തികമാക്കുക എന്നത് സര്‍ക്കാരിന്‍റെ കര്‍ത്തവ്യമാണെന്ന് മാത്രമേ പറയാനാവൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍