തമിഴ്‌നാട്ടിൽ പത്താംക്ലാസിലും ഓൾപാസ്: എല്ലാവരെയും ജയിപ്പിയ്ക്കാൻ തീരുമാനം

വ്യാഴം, 25 ഫെബ്രുവരി 2021 (13:02 IST)
ചെന്നൈ: കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൾ പാസ് പ്രഖ്യാപിച്ച് തമിനാട് സർക്കാർ. ഈ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചതായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് ഉചിതമല്ല എന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പത്താംക്ലാസിൽ ഉൾപ്പടെ പരീക്ഷ കൂടാതെ ഓൾ പാസ് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇന്റേർണൽ അസസ്മെന്റ് സംവിധാനത്തിലൂടെ കാൽകൊല്ല, അരക്കൊല്ല പരീക്ഷകളുടെ മാർക്കും, അറ്റന്റൻസും പരിഗണിച്ചായിരിയ്ക്കും വിദ്യാർത്ഥികളൂടെ മാർക്ക് വിലയിരുത്തക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍