പ്രതിഷേധിക്കാനുള്ള അവകാശം സഞ്ചാരസ്വാതന്ത്രത്തെ തടയരുത്: സുപ്രീം കോടതി

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (15:40 IST)
പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശം പരമമായ ഒന്നല്ലെന്ന് സുപ്രീം കോടതി. സഞ്ചാരസ്വാതന്ത്രത്തെ തടസ്സപ്പെടുത്തികൊണ്ടുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഡൽഹി ഷഹീൻ ഭാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
 
നിലവിൽ സമരം ഇല്ലാത്തതിനാൽ ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. ഇത്തരം സമരങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പൊതുതാത്‌പര്യം മുൻനിർത്തി ഇതിൽ തീരുമാനം വേണമെന്ന് ഹർജിക്കർ ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ അത് സഞ്ചാരസ്വാതന്ത്രത്തെ ഹനിചുകൊണ്ടാകരുതെന്നും കോടതി പറഞ്ഞു. സമരം ചെയ്യാൻ ജന്തർ മന്ദിർ പോലുള്ള ഇടങ്ങളുടെന്നും പൊതുഇടങ്ങളിൽ അനുവദിക്കാൻ സാധിക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍