ഹൈക്കോടതിയുടെ വിമർശനം: ഹർജി നൽകിയത് അബദ്ധമായിപ്പോയെന്ന് രജനീകാന്ത്

വ്യാഴം, 15 ഒക്‌ടോബര്‍ 2020 (17:03 IST)
വസ്‌തു നികുതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് അബദ്ധമായിരുന്നുവെന്ന് നടൻ രജനീകാന്ത്.തന്റെ ഉടമസ്ഥതിയിലുള്ള കല്യാണമണ്ഡപത്തിന് നികുതി ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിൻവലിക്കേണ്ടിവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ അനുഭവം വലിയ പാഠമാണെന്നും രജനി ഫേസ്‌ബുക്കിൽ കുറിച്ചു.
 
രജനീകാന്തിന്റെ പേരിലുള്ള കല്യാണമണ്ഡപത്തിന്  6.5 ലക്ഷം രൂപ നികുതി പിഴയായി അടയ്ക്കണമെന്ന ചെന്നൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആവശ്യത്തിനെതിരെയാണ് രജനീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്. 
 

ராகவேந்திரா மண்டப சொத்து வரி...

நாம் மாநகராட்சியில் மேல்முறையீடு செய்திருக்க வேண்டும்.

தவறைத் தவிர்த்திருக்கலாம்.#அனுபவமே_பாடம்

— Rajinikanth (@rajinikanth) October 15, 2020
ഹര്‍ജിയുമായി വരുന്നതിനു മുന്‍പ് കോര്‍പറേഷനെ സമീപിക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. അനാവശ്യമായി കോടതിയെ സമീപിച്ചാല്‍ പിഴയീടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കൊവിഡ് 19 നെ തുടർന്ന് വരുമാനം നിലച്ചതിനാൽ കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കിത്തരണമെന്ന് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നതായി രജനീകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ രജനീകാന്ത് കോര്‍പറേഷന്‍ ചുമത്തിയ 6.5 ലക്ഷം രൂപ കോര്‍പറേഷനില്‍ അടച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍