സത്യത്തിൽനിന്നും ഓടിയൊളിയ്ക്കുന്നവർക്ക്: ഹത്രസിലെ ജാതി വിവേചനം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ബുധന്‍, 14 ഒക്‌ടോബര്‍ 2020 (07:34 IST)
ഡൽഹി: ദളിത് യുവതി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രസിൽ ദളിത് വിഭാഗങ്ങൾ നേരിടുന്ന ജാതി വിവേചനം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി. 'സത്യത്തിൽനിന്നും ഓടിയൊളിയ്ക്കുന്നവർക്കാണ് ഈ വീഡിയോ, നമ്മൾ മാറുമ്പോഴെ രാജ്യവും മാറു' എന്ന കുറിപ്പോടെയണ് രാഹുൽ ഗാന്ധി വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിയ്ക്കുന്നത്. 
 
ദളിതർ തഴ്ന്ന ജാതിക്കാരാണെന്നും അവർക്കൊപ്പം ഇടപഴകനോ ഭക്ഷണം കഴിയ്ക്കാനോ സാധിയ്ക്കില്ല, മനുഷ്യനെല്ലാം ഒരുപോലെയല്ലേ എന്ന് നിങ്ങൾക്ക് മാത്രമാണ് പറയാനാവുക എന്നും ഉയർന്ന ജാതിക്കാരൻ എന്ന് അവകാശപ്പെടുന്നയാൾ വിശദീകരിയ്ക്കുന്നത് വീഡിയോയിൽ കാണാം, കുടിവെള്ളത്തിൽപ്പോലും ജാതിയത ഉണ്ട് എന്നും കുട്ടികളും മുതിർന്നവരുമെല്ലാം ഈ ജാതീയതയ്ക്ക് ഇരയാകേണ്ടിവരുന്നു എന്നും ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നു. താൻ ഠാക്കൂർ വിഭാഗത്തിൽപ്പെട്ടയാളാണ് എന്നും വാൽമീകി വിഭാഗത്തിൽപ്പെട്ടവരുമായി അടുപ്പം പുലർത്താറില്ല എന്നും ഒരു സ്ത്രീ പറയുന്നതും വീഡിയോയിൽ കാണാം. ക്ഷേത്രങ്ങളിലും ദളിതർക്ക് പ്രവേശനമില്ല എന്ന് വീഡിയോയിൽനിന്നും വ്യക്തമാകും.

यह वीडियो उनके लिए है जो सच्चाई से भाग रहे हैं।

हम बदलेंगे, देश बदलेगा। pic.twitter.com/pbe0qJSGFr

— Rahul Gandhi (@RahulGandhi) October 13, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍