പൗരത്വ ഭേദഗതി ബിൽ; വടക്ക് കിഴക്കൻ മേഖല കലാപഭൂമിയായി, അതീവ ജാഗ്രത: കൂടുതൽ സൈന്യത്തെ വിന്യസിച്ചു

വ്യാഴം, 12 ഡിസം‌ബര്‍ 2019 (08:05 IST)
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തൊട്ടാകെ യവ്യാപക പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബില്ലിനെ ചോദ്യം ചെയ്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്താത്തിൽ ഈ സ്ഥലങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്. വലിയ തോതില്‍ പ്രതിഷേധം നടക്കുന്ന ത്രിപുരയിലും അസമിലുമാണ് കൂടുതല്‍ സൈനികരെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് വിന്യസിച്ചിരിക്കുന്നത്.
 
ബില്ലിനെതിരെ രാജ്യത്തെ വടക്കു –  കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. അസമിലെ ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. 
 
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനം നടത്തി. തദ്ദേശീയ രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ തുടര്‍ന്ന് ത്രിപുരയിലും ജനജീവിതം സ്തംഭിച്ചു. മറ്റു ചില സംഘടനകളും ബില്ലിനെതിരെ സംയുക്ത സമരസമിതി രൂപീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍