ശാന്തിയും സമാധാനവും നമ്മുടെ മുഖമുദ്ര, സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അഭിറാം മനോഹർ

ബുധന്‍, 26 ഫെബ്രുവരി 2020 (14:45 IST)
പൗരത്വനിയമഭേദഗതിയെ ചൊല്ലി കലാപം പടർന്ന് പിടിക്കുന്ന രാജ്യ തലസ്ഥാനത്ത് സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ധർമ്മചിന്തയുടെ കേന്ദ്രമെന്നും സമാധാനപരമായ അന്തരീക്ഷമൊരുക്കാൻ ഡൽഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നതായും മോദി ട്വീറ്റ് ചെയ്‌തു. എത്രയും വേഗം രാജ്യത്ത് സമാധാനന്തരീക്ഷം സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും മോദി പറഞ്ഞു.
 

Peace and harmony are central to our ethos. I appeal to my sisters and brothers of Delhi to maintain peace and brotherhood at all times. It is important that there is calm and normalcy is restored at the earliest.

— Narendra Modi (@narendramodi) February 26, 2020
ല്ലിയിലെ സ്ഥിതിഗതികൾ വിലയിരുത്തി.  സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചര്‍ച്ച നടത്തിയതായും സമാധാനം പുനസ്ഥാപിക്കാൻ പോലീസും മറ്റ് ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്നും മോദി മറ്റൊരു ട്വീറ്റിൽ വിശദീകരിച്ചു.മരണസംഘ്യ 22 ആയി ഉയർന്ന ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍