കേന്ദ്രം 20 ലക്ഷത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചെന്ന് ആദ്യ ട്വീറ്റ്, പിന്നീട് തിരുത്തുമായി ധനമന്ത്രി

ബുധന്‍, 13 മെയ് 2020 (07:35 IST)
ഡൽഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെപറ്റിയുള്ള ട്വീറ്റിൽ പിഴവ് വരുത്തി ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ തെറ്റ് ബോധ്യപ്പെട്ടതോടു കൂടി ധനമന്ത്രി തന്നെ തിരുത്തുമായി ഉടനെ രംഗത്തെത്തി. ടൈപ്പ് ചെയ്‌തപ്പോൾ പറ്റിപോയ പിശകാണിതെന്നും ട്വീറ്റ് തിരുത്തി വായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 

Sorry everybody for the typo: please read as Rs 20 lakh crore. https://t.co/w3x6p59ifl

— Nirmala Sitharaman (@nsitharaman) May 12, 2020
കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജിഡിപിയുടെ 10 ശതമാനമായ 20 ലക്ഷത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെന്നാണ് മന്ത്രി ആദ്യം ട്വീറ്റ് ചെയ്‌തത്. എന്നാൽ ട്വീറ്റിലെ കോടി വിട്ടുപോയതായി ചൂണ്ടികാണിച്ചപ്പോൾ ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ചതാണെന്നും 20 ലക്ഷം കോടിയെന്ന് തിരുത്തി വായിക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രിപ്രഖ്യാപിച്ചത്. പാക്കേജിന്റെ വിശദാംശങ്ങൾ ഇന്ന് ധനമന്ത്രി വിശദമാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍