ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധമുഖം തുറക്കുന്നു ? ഇരു സേനകളും മുഖാമുഖം. യുദ്ധ സജ്ജമാകാൻ ചിൻ‌പിങ്ങിന്റെ ഉത്തരവ്

ബുധന്‍, 27 മെയ് 2020 (07:58 IST)
ഡൽഹി: ലൈൻ ഓഫ് ആക്‌ച്വൽ കൺട്രോളുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധ മുഖം തുറക്കുന്നു. അതിർത്തിയിൽ ചൈന അയ്യായിരത്തോളം സൈനികരെ എത്തിച്ചതിന് പിന്നാലെ ഇന്ത്യ സൈനിക ശക്തി വർധിപ്പിച്ചു. കിഴക്കൻ ലഡാക്ക് പാംഗോങ് ട്സോ തടാകം, ഗാൽവൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരു സൈന്യങ്ങളും മുഖാമുഖം നിൽക്കുകയാണ്.
 
സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷ ഉപദേഷ്ടാവ് അതിത് ഡോവലുമായും, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഉൾപ്പടെയുള്ള സേനാ മേധാവികളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. നേരത്തെ സേന മേധാവികൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ചർച്ച നടത്തിയിരുനു. അതേസമയം യുദ്ധസജ്ജമായിരിയ്ക്കാനും, പരിശീലം ശക്തിപ്പെടുത്താനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉത്തരവിട്ടു. പീപ്പിൾസ് ലിബറേഷൻ ആർമി പ്രതിനിധികളുടെ യോഗത്തിലായിരുന്നു. ഷി ചിൻപിങിന്റെ ഉത്തരവ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍