2022 ഓടെ സൈന്യത്തെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാക്കാന്‍ ഒരുങ്ങി കേന്ദ്രം; ലക്ഷ്യം ചൈനയും പാക്കിസ്ഥാനും

ശ്രീനു എസ്

ബുധന്‍, 28 ഒക്‌ടോബര്‍ 2020 (08:26 IST)
2022 ഓടെ സൈന്യത്തെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാക്കാന്‍ ഒരുങ്ങി കേന്ദ്രം. അതിര്‍ത്തിയില്‍ ചൈനയുടേയും പാക്കിസ്ഥാന്റെയും ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാകുന്നതാണ് കാരണം. കാര്യക്ഷമമായ രീതിയില്‍ സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും തിയറ്റര്‍ കമാന്‍ഡുകളെ നിര്‍മിക്കുന്നത്.
 
ചൈനയെ നേരിടാന്‍ വടക്കന്‍ കമാന്‍ഡും പാക്കിസ്ഥാനെ നേരിടാന്‍ പടിഞ്ഞാറന്‍ കമാന്‍ഡും ഉണ്ടാകും. ചൈനക്കെതിരെയുള്ള വടക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനം ലക്‌നൗ ആയിരിക്കും. പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ആസ്ഥാനം ജയ്പൂരും പെനിസുലാര്‍ കമാന്‍ഡിന്റെ ആസ്ഥാനം തിരുവനന്തപുരവും ആയിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍