ഇന്ത്യന്‍ സേനയുടെ 43 പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്

ശ്രീനു എസ്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (10:50 IST)
ഇന്ത്യന്‍ സേനയുടെ 43 പാലങ്ങളുടെ ഉദ്ഘാടനം ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കും. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ജമ്മൂകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളേയും ഏഴുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലങ്ങള്‍.
 
അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണിയെ നേരിടാന്‍ സഹായിക്കുന്നതാണ് പാലങ്ങളുടെ വരവ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ഇവ ഉപയോഗപ്പെടും. കടുത്ത മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് പാലങ്ങള്‍ പ്രയോജനപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍