23 ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 1,547 ആരോഗ്യ പ്രവർത്തകർക്ക്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (08:53 IST)
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിയ്ക്കുന്നതും വർധിയ്ക്കുകയാണ്. കഴിഞ്ഞ 23 ദിവസത്തിനിടെ 1,547 ആരോഗ്യ പ്രവർത്തകർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഒരു ഡോക്ടർ ഉൾപ്പടെ മൂന്ന് ആരോഗ്യ പ്രവർത്തകർ സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. രോഗ വ്യാപനം തീവ്രമായ ജില്ലകളീലാണ് ആരോഗ്യ പ്രവർത്തകരിലേയ്ക്ക് കൂടുതൽ രോഗ വ്യാപനം ഉണ്ടാകുന്നത്.
 
ഇക്കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 402 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. സെപ്തംബറിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 2.2 ശതമാനവും ആരോഗ്യ പ്രവർത്തകരാണ്. ദോക്ടർമാരും നഴ്സുമാരുമാണ് രോഗബാധിതരാകുന്നതിൽ ഏറ്റവുമധികം. മറ്റു ആശുപത്രി ജീവനക്കാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ. ആശ വർക്കർമാർ തുടങ്ങി എല്ലാ തലങ്ങളിലുള്ള ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം വർധിയ്ക്കുന്നുണ്ട്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍