രാജ്യം കൊവിഡിന്റെ മൂർധന്യാവസ്ഥ മറികടന്നു, അടുത്ത വർഷം ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധ സമിതി

തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (10:36 IST)
രാജ്യം കൊവിഡിന്റെ ഏറ്റവും അപകടകരമായ നില മറികടന്നു എന്നും അടുത്ത വർഷം ഫെബ്രുവരിയോടെ രോഗവ്യാപനം നിയന്ത്രണവിധേയമാകും എന്നും വിദഗ്ധ സമിതി, കൊവിഡിന്റെ ഏറ്റവും ഉയർന്ന നിരക്ക് രാജ്യം സെപ്തംബറിൽ പിന്നിട്ടു. ഫെബ്രുവരിയോടെ രോഗബാധിതരുടെ എണ്ണം കുറയും. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താം എന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
 
പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ടാകുന്നതും, രോഗമുക്തി നിരക്കിലെ വർധനവും പ്രതീക്ഷ നൽകുന്നതാണ്. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായി. ഇത് പാലിയ്ക്കാതെ മുന്നോട്ടുപോയാൽ വൈറസ് വ്യാപനം വർധിയ്ക്കാൻ ഇടയാകുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. ഇനിയും 26 ത്തോളം പേർക്ക് രോഗബാധ ഉണ്ടാകാം എന്നാണ് വിദഗ്ധ സമിതി പറയുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം ആളുകളിലും വൈറസിനെതിരായ അന്റിബോഡി സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍