പബ്ജി അടക്കമുള്ള 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു

ശ്രീനു എസ്

തിങ്കള്‍, 27 ജൂലൈ 2020 (10:53 IST)
പബ്ജി അടക്കമുള്ള 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ തുടങ്ങിയ 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചിരുന്നു. രണ്ടാം ഘട്ട നിരോധനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ 295 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നത്. ഐടി മന്ത്രാലയമാണ് നിരോധനത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 
 
ആപ്പുകള്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കുന്നത്. 141എം ഐ ആപ്പുകള്‍, ഫേസ്‌യു, കാപ്പ്കട്ട് എന്നിവയും ഇത്തവണ നിരോധിക്കും. 300മില്യണ്‍ ഉപഭോക്താക്കളാണ് ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിലുള്ളത്. ജൂണ്‍ 15ന് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നാലെയാണ് ചൈനക്കെതിരെയുള്ള നിരോധനങ്ങള്‍ ഇന്ത്യ നടപ്പിലാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍