അനധികൃത സ്വത്ത് സമ്പാദനം: ശശികലയുടെ 300 കോടിയുടെ വസ്തു‌വകകൾ കണ്ടുകെട്ടുന്നു

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (18:24 IST)
അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയും എഐ‌ഡിഎംകെ നേതാവുമയ വികെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആദായവകുപ്പ് ആരംഭിച്ചു. ചെന്നൈയിലും പരിസരങ്ങളിലുമായുള്ള ഭൂമിയടക്കമുള്ള സ്വത്തിൻമേലാണ് ആദായ നികുതി വകുപ്പിന്റെ നടപടി. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ശശികലയുടെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികൾക്ക് ആദായ നികുതി അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു.
 
നിലവിൽ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ തടവിന് വിധിക്കപ്പെട്ട ശശികല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്.  ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യസംഘടനയാണ് ശശികലയുടെ ബിനാമി കമ്പനിയെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ജയലളിതയുടെ വീടായ വേദ നിലയത്തിന്റെ എതിർഭാഗത്തായി ശശികല പണിത ബംഗ്ലാവും ജപ്‌തി ചെയ്യാൻ അധികൃതർ തീരുമനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍