മാസ്‌ക് ധരിക്കാത്തവരെ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി

ശ്രീനു എസ്

വ്യാഴം, 3 ഡിസം‌ബര്‍ 2020 (10:21 IST)
മാസ്‌ക് ധരിക്കാത്തവരെ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
ഇതുസംബന്ധിച്ച് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കും. 2 ലക്ഷത്തിലധികം പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ ദിവസം ഗുജറാത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചെറുമകളുടെ വിവാഹം നടത്തിയതിന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്തിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍