ദേശീയതലത്തില്‍ മിന്നി കോട്ടയവും വയനാടും; 14 ദിവസത്തിനുള്ളിൽ പുതിയതായി ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല!

അനു മുരളി

തിങ്കള്‍, 13 ഏപ്രില്‍ 2020 (20:50 IST)
രാജ്യത്ത് കേന്ദ്ര സർക്കാർ 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ അവസാനിക്കാറാകുമ്പോൾ ആശ്വാസമായി ചില പുതിയ റിപ്പോർട്ടുകൾ. ദേശീയതലത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണെന്നത് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്. യൂണിയന്‍ ഹെല്‍ത്ത് മിനിസ്ട്രി പുറത്തുവിട്ട കണക്കുപ്രകാരം ഈ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ജില്ലകൾ കൂടിയുണ്ട്. വയനാടും കോട്ടയവും. ഈ ജില്ലകളിലെല്ലാം നിരീക്ഷണത്തിൽ കഴിയുന്ന ആളുകളും എണ്ണവും പ്രതിദിനം കുറയുന്നുണ്ട്. 
 
ലോക്ക് ഡൗൺ ഫലം കണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യത്ത് കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ 14 ദിവസമായി ഇവിടെ പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതൊക്കെ ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് എന്ന് നോക്കാം.
 
ഗോണ്ടിയ (മഹാരാഷ്ട്ര)
വയനാട്, കോട്ടയം (കേരളം) 
രാജ് നന്ദ് ഗോൺ, ദർഗ്, ബിലാസ്പുർ (ഛത്തീസ്ഗഢ്)
ദാവങ്കിരി, കുടക്, തുംകുർ, ഉഡുപി (കർണാടക)
സൗത്ത് ഗോവ (ഗോവ)
വെസ്റ്റ് ഇംഫാൽ (മണിപൂർ)
രജൗരി (ജമ്മു കശ്മീർ)
ഐസ്‌വാൽ വെസ്റ്റ് (മിസോറാം)
മാഹി (പുതുച്ചേരി)
എസ് ബി എസ് നഗർ (പഞ്ചാബ്)
പാട്ന, നളന്ദ, മുംഗർ (ബീഹാർ)
പ്രഥപ്ഗർ, റോഹ്തഗ്, സിർസ (ഹരിയാന)
പൗരി ഗർവാൾ (ഉത്തരാഖണ്ഡ്)
ഭദ്രധാരി കൊതഗുഡേം (തെലങ്കാന)
 
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. 35 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 308 ആയി ഉയർന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 9152 കടന്നു. രാജ്യത്ത് 857 പേർക്കാണ് രോഗം ഭേദമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍