മുസ്ലീം ഇതര അഭയാർഥികൾക്ക് മാത്രം പൗരത്വം അനുവദിക്കുന്ന വിവാദപൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഭിറാം മനോഹർ

ബുധന്‍, 4 ഡിസം‌ബര്‍ 2019 (13:47 IST)
പാകിസ്ഥാൻ,ബംഗ്ലാദേശ്,ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാർഥികൾക്കത്ത്രം ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിനുള്ള വിവാദപൗരത്വബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ബിൽ അടുത്ത ആഴ്ചയിൽ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും എന്നാണ് കരുതുന്നത്.
 
തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലെ അനധിക്രുത കുടിയേറ്റത്തിന് ഇളവുകൾ നൽകുന്നതിന് ഭേദഗതി ശുപാർശ ചെയ്യുന്ന ബിൽ വഴി ഹിന്ദു,ക്രിസ്ത്യൻ,ജൈൻ,ബുദ്ധ,പാഴ്സി മതക്കർക്ക് രാജ്യത്ത് പൗരത്വം നൽകാനാണ് ലക്ഷ്യമിടുന്നത്.
 
എന്നാൽ ബില്ലിന്റെ പരിധിയിൽ നിന്നും മുസ്ലീം മതസ്തരെ മാത്രം ഒഴിവാക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്കെതിരാണെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ എല്ലാ ബി ജെ പി എം പിമാരും ഹാജരാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
 
 ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകുന്ന 370മത് വകുപ്പ് എടുത്ത് കളഞ്ഞത് പോലെ സുപ്രധാനമായ ഒന്നാണ് പൗരത്വഭേദഗതി ബില്ലെന്ന്  കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍