തായ്‌വാന് അധുനിക യുദ്ധഉപകരണങ്ങള്‍ നല്‍കി അമേരിക്ക; യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം

ശ്രീനു എസ്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (16:09 IST)
തായ്‌വാന് അധുനിക യുദ്ധഉപകരണങ്ങള്‍ അമേരിക്ക നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. സൈനികരോട് യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് പ്രസിഡന്റ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹൈ മൊബിലിറ്റി ആര്‍ട്ടിലറി സംവിധാനം അടക്കമുള്ള അത്യന്താധുനിക ആയുധങ്ങളാണ് അമേരിക്ക തായ്വാന് നല്‍കുന്നത്. തായ്വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസ് തീരുമാനം എത്രയും വേഗം അവസാനിപ്പിക്കണമെന്നും യുഎസ്-തായ്വാന്‍ സൈനിക സഹകരണം പൂര്‍ണ്ണമായും റദ്ദാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
 
തായ്‌വാന്‍ തങ്ങളുടെതാണെന്നാണ് ചൈനയുടെ വാദം. അതിനാല്‍ മറ്റൊരു രാജ്യം തായ്‌വാന് ആയുധം നല്‍കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. തായ്‌വാനെ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍