ഉം‌പു‌ന്‍ വിതച്ചത് കനത്ത നാശം, മരണം 18 ആയി, 5500ൽ അധികം വീടുകൾ തകർന്നു, വീഡിയോ

വ്യാഴം, 21 മെയ് 2020 (07:16 IST)
കനത്ത നാശം വിതച്ച് ഉംപൂൺ ചുഴലിക്കാറ്റ്. പശ്ചിമ ബംഗളാളിൽ 12 പേരും ഒഡീഷയിൽ 2 പേരും ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചു. ഇതോടെ മരണം 14 ആയി. 5500 ഓളം വീടുകൾ തകർന്നുവിണു. വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെട്ട അവസ്ഥയിലാണ്. പശ്ചിമ ബംഗാളിൽ കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. ഒഡീഷയിൽ പാരാദ്വീപിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. 
 
പശ്ചിമ ബംഗാളിൽ മരണം ഇനിയും വർധിച്ചേയ്ക്കാം എന്ന് മുഖ്യമന്ത്രി മമത ബാനാർജി വ്യക്തമാക്കി. കൊൽക്കത്തയിലെ കൺട്രോൾ റൂമിലിരുന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് മമത ബാനാർജി. പശ്ചിമ ബംഗാളിൽ മാത്രം 5 ലക്ഷത്തിലധികം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ആളുകൾ പുറത്തിറങ്ങരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 41 അംഗ സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.  

#WATCH: Strong winds and heavy rain damaged Police barricading at Howrah Bridge, earlier today. #CycloneAmphan #WestBengal pic.twitter.com/bSi923BXkn

— ANI (@ANI) May 20, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍