കൃത്യമായ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കു, എല്ലായിടത്തും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ

ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (20:27 IST)
കൊൽക്കത്ത: രജ്യം മുഴുവൻ പൗരസ്ഥ രജിസ്ഥൻ നടപ്പിലാക്കും എന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കു എന്നും അമിത് ഷാ വ്യക്തമാക്കി. കൊൽക്കത്തയിലെ ബിജെപി റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
 
ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന മമത ബാനാർജിയുടെ പ്രസ്ഥാവനക്ക് മറുപടിയെന്നോണമായിരുന്നു അമിത് ഷായുടെ വക്കുകൾ. തൃണമൂൽ കോൺഗ്രസ് എത്ര വലിയ എതിർപ്പ് മുന്നോട്ടുവച്ചാലും ഇക്കാര്യത്തിൽ പിന്നോട്ടുപോകില്ല. രാഷ്ട്രീയ പാർട്ടികളുടെ താല്പര്യമല്ല രാജ്യ താൽപര്യമാണ് പ്രധാന ലക്ഷ്യം. 
 
നുഴഞ്ഞുകയറ്റക്കാരെ വോട്ട്ബാങ്കായി കണക്കാക്കുകയാണ് മമത. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ ഇരുന്നപ്പോൾ മമത നുഴഞ്ഞുകയറ്റക്കാരെ എതിർത്തിരുന്നു. എന്നാൽ ഇവർ തൃണമൂലിന് വോട്ട് ചെയ്യാൻ തുടങ്ങിയതോടെ കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ്. അവസാനത്തെ നുഴഞ്ഞുകയറ്റക്കരനെയും രാജ്യത്തുനിന്നും പുറത്താക്കും എന്ന് വാക്കുനൽകുന്നതായും അമിത് ഷാ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍