പൗരത്വ നിയമത്തിനെതിരെ സംസാരിച്ച ഊബർ യാത്രക്കാരന് അറസ്റ്റ് ; ഡ്രൈവർക്ക് ബിജെപി അവാർഡ്

അഭിറാം മനോഹർ

ശനി, 8 ഫെബ്രുവരി 2020 (18:22 IST)
മുംബൈ: പൗരത്വനിയമത്തിനെതിരെ ഫോണിൽ സംസാരിച്ചതിന് യാത്രക്കാരനെ പോലിസിനെ കൊണ്ട് അറസ്റ്റ് ചെയ്യാൻ ശ്രമിപ്പിച്ച സംഭവത്തിൽ ഊബർ ടാക്സി ഡ്രൈവർക്ക് ബിജെപിയുടെ അവാർഡ്. ബിജെപി നേതാവായ എം പി ലോധ അലർട്ട് സിറ്റിസൺ എന്ന അവാർഡാണ് ഊബർ ഡ്രൈവറായ രോഹിത് സിംഗിന് സമ്മാനിച്ചത്. ബുധനാഴ്ച്ച രാത്രിയായിരുന്നു അവാർഡിന് ആസ്പദമായ സംഭവം നടന്നത്.
 

Mumbai BJP Pres MP Lodha felicitates Uber driver who took his passenger to Santa Cruz police station instead of the destination, after he heard him make a phone conversation over anti-CAA protest on 5th Feb. Police had recorded statements of both but found nothing suspicious. pic.twitter.com/9EHx2UyObH

— ANI (@ANI) February 8, 2020
രാത്രി 10.30 ഓടെ ജുഹുവിൽനിന്ന് കുർളയിലേക്ക് ടാക്സിയിൽ കയറിയ ആക്ടിവിസ്റ്റും കവിയുമായ ബപ്പാഡിത്യ സർക്കാർ പൗരത്വ നിയമത്തിനെതിരായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇത് കേട്ട രോഹിത് എടിഎമ്മിൽനിന്ന് പണം പിൻവലിക്കണമെന്ന് പറഞ്ഞുകൊണ്ട് കാറിൽ നിന്നും ഇറങ്ങി രണ്ട് പോലീസുകാർക്കൊപ്പം മടങ്ങി വരികയായിരുന്നു. 
 
പോലീസുകാർക്കൊപ്പം വന്ന രോഹിത് യാത്രക്കാരനെ അറസ്റ്റ് ചെയ്യണമെന്നും സംഭാഷണങ്ങൾ താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അവകാശപെടുകയായിരുന്നു. പോലീസ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍