രാജ്യസഭയിലെ കയ്യാങ്കളി: എളമരം കരീമും കെകെ രാഗേഷും ഉൾപ്പടെ എട്ട് അംഗങ്ങൾക്ക് സസ്‌പെൻഷൻ

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (11:09 IST)
ഡല്‍ഹി: കാർഷിക ബിൽ പാസാക്കുന്നതിനിടെ കഴിഞ്ഞദിവസം പാർലമെന്റിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ നടപടിയുമായി രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു, കേരളത്തിൽനിന്നുമുള്ള പ്രതിൻനിധികളായ കെകെ രാകേഷും എളമരം കരീമും ഉൾപ്പടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. ബിജെപി അംഗങ്ങളൂടെ പരാതിയെ തുടർന്നാണ് നടപടി. കാർഷിക ബില്ലുമായി ബന്ധപ്പെട്ട് സഭയിൽ നടന്നത് മോശം കാര്യങ്ങളാണ് എന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.
 
അധ്യക്ഷന്റെ മൈക്ക് പിടിച്ചുവലിയ്കുകയും, സഭാ റൂൾബുക്ക് വലിച്ചുകീറുകയും ചെയ്ത തൃണമൂൽ കോൻഗ്രസ് അംഗം ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീതുചെയ്തതുകൊണ്ടാണ് നടപടി ആരംഭിച്ചത്. സഭ ചേർന്ന ഉടൻ തന്നെ ഡെറിക്കിനോട് പുറത്തുപോകാൻ വെങ്കയ്യ നായിഡു ആവശ്യപ്പെടുകയായിരുന്നു. സഞ്ജയ് സിംഗ്, രാജു സതാവ്, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെൻഷൻ ലഭിച്ച മറ്റു അംഗങ്ങൾ. സസ്‌പെന്‍ഷന്‍ ലഭിച്ചവര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചതോടെ സഭ കുറച്ചുസമയം നിർത്തിവയ്ക്കുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍