രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3577, 83 മരണം, 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 505 പുതിയ കേസുകൾ

അഭിറാം മനോഹർ

തിങ്കള്‍, 6 ഏപ്രില്‍ 2020 (09:48 IST)
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയെന്ന് ഔദ്യോഗിക റിപ്പോർട്ട്. ഇന്നലെ മാത്രം രാജ്യത്ത് 505 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3577 ആയി ഉയർന്നു. 27 സംസ്ഥാനങ്ങളിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തെ 274 ജില്ലകളിലാണ് രോഗം ബാധിച്ചിട്ടുള്ളത്.
 
ഇതോടെ രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളിലും രോഗബാധ സംശയിക്കുന്ന സ്ഥലങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ബുധനാഴ്ച്ചയോടെ കൂടുതൽ പരിശോധന കിറ്റുകൾ എത്തിചേരും.കൊവിഡ് സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ നിരക്കുകൾ കൂടിയിട്ടുണ്ട്.4 ദിവസമാണ് നിലവിൽ കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതിന് എടുക്കുന്നത്.നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്പ് ഇത് 7.4 ദിവസമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 700 കടന്നു.ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരണസംഖ്യ 45 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍