ചെന്നൈയിൽ 227 കൊവിഡ് രോഗികളെ കാണാനില്ല. അന്വേഷണം ആരംഭിച്ച് കോർപ്പറേഷൻ

ചൊവ്വ, 7 ജൂലൈ 2020 (11:49 IST)
ചെന്നൈ: കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 1,14,978 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 46,833 പേർ ചെന്നൈ നഗരത്തിലാണ്. ചൈന്നൈ നഗരത്തിൽനിന്നും 227 കൊവിഡ് രോഗികളെ കാണാനില്ല എന്ന വാർത്തയാണ് ഇപ്പോൽ പുറത്തുവരുന്നത്. കോർപ്പറേഷന്‍ കമ്മീഷണര്‍ ജി പ്രകാശാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  
 
രോഗികള്‍ പേരും മേല്‍വിലാസവും കൃത്യമായി നല്‍കാത്തതാണ് ഇതിന് കാരണമെന്ന് കോർപ്പറേഷൻ വ്യക്തമാക്കുന്നു. ജൂൺ പത്ത് വരെ 277 കോവിഡ് രോഗികളെയാണ് കാണാതായത്. ജൂണ്‍ പത്ത് മുതല്‍ ജൂലൈ അഞ്ച് വരെ 196 പേരെയും കാണാതായി. ആകെ 473 പേരെ കാണാതായതില്‍ പൊലീസിന്റെ അന്വേഷ്ണത്തിൽ 246 പേരെ കണ്ടെത്താനായി. നിലവില്‍ 227 പേരെയാണ് കണ്ടെത്താനുള്ളത്. കാണാതായവർക്കായി കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍