മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും എം ശിവശങ്കറിനെ നിക്കി

ചൊവ്വ, 7 ജൂലൈ 2020 (11:15 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വിവാദമായതിന് പിന്നലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും എം ശിവശങ്കറിനെ നീക്കി. മീർ മുഹമ്മദിനണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകിയിരിയ്ക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷുമായി എം ശിവശങ്കറിന് വ്യക്തിപരമായ ബന്ധമുണ്ട് എന്ന് വ്യക്തമാായ പശ്ചാത്തലത്തിൽ സ്ഥാനങ്ങളിൽനിന്നും നീക്കിയേക്കും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
 
അതേസമയം ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും എം ശിവശങ്കറിനെ നീക്കിയോ എന്നതിൽ വ്യക്തത വാന്നിട്ടില്ല. കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യും എന്ന് കസ്റ്റംസ് വ്യക്താമാക്കിയിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിലെ അംഗം ഇത്തരത്തിൽ ചോദ്യം ചെയ്യെപ്പെടുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും എന്നതിനാലാണ് സ്ഥാനത്തുനിന്നും നീക്കിയത്. സ്വപ്നയ്ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ കേസ് നിലനിൽക്കുന്നതിനിടെ എങ്ങനെ ഐടി വകുപ്പിലെ ഉന്നത പദവിയിലേക്ക് നിയമിക്കപ്പെട്ടു എന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍