നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കില്ല: നിലപാട് വ്യക്തമാക്കി കോടിയേരി

വ്യാഴം, 18 ഫെബ്രുവരി 2021 (11:25 IST)
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കില്ലെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തവണ മത്സര രംഗത്തേയ്ക്കില്ല എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ബാക്കി കാര്യങ്ങൾ പാർട്ടി വ്യക്തമാക്കും എന്നും അദ്ദേഹം പഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ ജയിച്ചവരിൽ ഇക്കുറി മാറ്റങ്ങൾ ഉണ്ടാകും. ചില മണ്ഡലങ്ങളിൽ മാത്രമാകും ഇളവ് അനുവദിയ്ക്കുക, പരമാവധി പുതിയ ടീമിനെ കൊണ്ടുവരാനാണ് ശ്രമിയ്ക്കുന്നത്. അതിൽ യുവാക്കളും പ്രഫഷണലുകളും സെലിബ്രെറ്റികളും ഉണ്ടാകും എന്നും കോടിയേരി പറയുന്നു.
 
കോൺഗ്രസ്സ് മുക്ത ഭാരതമല്ല. മറിച്ച് മതനിരപേക്ഷത നിലനിർത്തുന്ന ഇന്ത്യയാണ് സിപിഎമ്മിന്റെ ലക്ഷ്യം. കോൺഗ്രസ്സുമായി സഹകരിയ്ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപിയെ പരാജയപ്പെടുത്താനാണ് ശ്രമിയ്ക്കുന്നത്. കേരളത്തിൽ കോൺഗ്രസ്സ് ജയിച്ചാൽ ബിജെപിയ്ക്ക് അവരെ വിലയ്ക്കെടുക്കാൻ സാധിയ്ക്കും. സിപിഎം തകർന്നാൽ മാത്രമേ ബിജെപിയ്ക്ക് വളർച്ചയുണ്ടാകു. പശ്ചിമ ബംഗാളിൽ സിപിഎം ക്ഷീണിച്ചപ്പോഴാണ് ബിജെപിയ്ക്ക് മുന്നേറാനായത്. കോൺഗ്രസ്സിനെ തകർക്കാൻ സിപിഎമ്മിനെ സഹായിയ്ക്കും എന്നത് ആർഎസ്എസിന്റെ പ്രചാരവേലയാണെന്നും കോടിയേരി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍