മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശം മുഖ്യമന്ത്രിയെ ഏകഛത്രാധിപതി ആക്കാന്‍: എംഎം ഹസ്സന്‍

ശ്രീനു എസ്

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (09:46 IST)
എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച് ഭരണത്തില്‍ മുഖ്യമന്ത്രിയെ ഏകഛത്രാധിപതി ആക്കുന്നതിന്റെ ഭാഗമാണ് റൂള്‍സ് ഓഫ് ബിസിനസ് ദേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമതിയുടെ നിര്‍ദ്ദേശങ്ങളെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍.
 
കഴിഞ്ഞ നാലര വര്‍ഷത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവര്‍ത്തന ശൈലിക്ക് അംഗീകാരം നല്‍കാനുള്ള വിഫലശ്രമമാണിത്.അധികാരം വിട്ടൊഴിയാന്‍ അരനാഴിക മാത്രം ശേഷിക്കെ 2018ല്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ചയ്ക്ക് വന്നത് അത്ഭുതകരമായ നടപടിയാണ്.കാബിനറ്റ് സംവിധാനത്തില്‍ മന്ത്രിമാരില്‍ ഒന്നാമന്‍ എന്ന സ്ഥാനമാണ് മുഖ്യമന്ത്രിക്കുള്ളത്.മന്ത്രിമാരുടെ മുകളില്‍ വകുപ്പ് സെക്രട്ടറിമാരായ ഉദ്യോഗസ്ഥരെ പ്രതിഷ്ഠിക്കാനുള്ള ഭേദഗതി നിര്‍ദ്ദേശം ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍