ശബരിമല വിധിയിൽ സംതൃപ്തിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണം, അമിത് ഷായ്ക്കെതിരെ നടപടിയെടുക്കണം: മായാവതി

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (08:26 IST)
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ ബിജെപി സംതൃപ്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ ആണ് സമീപിക്കേണ്ടതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കോടതി വിധിക്കെതിരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗമെന്ന് മായാവതി പറഞ്ഞു.
 
നിരുത്തരവാദപരവും പ്രകോപനപരവുമായ പ്രസ്താവനയ്‌ക്കെതിരെ കോടതി നടപടിയെടുക്കണം. സുപ്രീംകോടതി വിധിയില്‍ സംതൃപ്തിയില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കണമെന്നും അവര്‍ പറഞ്ഞു.
 
അതേസമയം, അമിത് ഷായുടെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായിരിക്കണം. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ അറിയില്ല. അമിത്ഷായുടെ വാക്ക് കേട്ട് ആര്‍എസ്എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍