മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ച സംഭവം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ശ്രീനു എസ്

വ്യാഴം, 11 ജൂണ്‍ 2020 (11:33 IST)
മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആനാട് സ്വദേശി ഉണ്ണി(33) തൂങ്ങിമരിക്കുന്നത്.
 
വീട്ടിലെത്തി കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്‌സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തലേദിവസം ഇയാള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനുശേഷം ഇന്നലെ വൈകുന്നേരം മറ്റൊരാളും മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍