പാലാ സീറ്റിൽ ബലംപിടിയ്ക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും: ഇടതുപക്ഷത്തെ വിശ്വാസമെന്ന് മാണി സി കാപ്പൻ

വെള്ളി, 23 ഒക്‌ടോബര്‍ 2020 (11:38 IST)
കോട്ടയം: പാലാ സീറ്റീന്റെ കാര്യത്തിൽ കേരള കോൺഗ്രസ് എം ബലംപിടിയ്ക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെന്ന് എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്ത തീരുമാനിയ്ക്കും എന്നും മാണി സീ കാപ്പൻ വ്യക്തമാക്കി. പാലാ സീറ്റ് വിട്ടുനൽകാൻ തയ്യാറല്ല എന്ന് നേരത്തെ തന്നെ മാണി സി കാപ്പൻ പ്രഖ്യാപിച്ചിരുന്നു.
 
ഉപാധികളേതുമില്ലാതെയാണ് ജോസ് ഇടതുപക്ഷത്തെത്തിയത് എന്നും പാലാ സീറ്റിന്റെ കാര്യം ചർച്ചയാകുമ്പോൾ പ്രതികരിയ്ക്കാം എന്നും. ജോസ് കെ മാണി ഇടതുപക്ഷ പ്രവേശനം പ്രഖ്യാപിച്ച ദിവസം മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. സിപിഐയും അനുകൂലിച്ചതോടെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗം തീരുമനിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍