കെഎം ഷാജിയുടെ വീടുനിർമ്മാണത്തിന്റെ വിവരങ്ങൾ തേടി ഇഡി; രേഖകൾ ഹാജരാക്കാൻ കോർപ്പറേഷന് നിർദേശം

വെള്ളി, 23 ഒക്‌ടോബര്‍ 2020 (11:10 IST)
കോഴിക്കോട്: അഴിക്കോട് ഹൈസ്കൂളിൽ പ്ലസ്‌ടു ബാച്ച് അനുവദിയ്ക്കാൻ കൈക്കൂലി വാങ്ങി എന്ന കേസിൽ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷജിയുടെ വീടു നിർമ്മാണ വിവരങ്ങൾ ആരാഞ്ഞ് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. വീടിന്റെ പെർമിറ്റ് പ്ലാൻ, കംപ്ലീഷൻ, നികുതി എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 27ന് ഇഡിയുടെ കോഴിക്കോട്ടെ ഓഫീസിലെത്തണം എന്നാണ് നിർദേശം. കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് ഇഡിയുടെ നിർദേശം ലഭിച്ചത്.
 
3,000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീട് പണിയാനുള്ള അനുമതി വാങ്ങി 5,260 ചത്രുരശ്ര അടി വിസ്തീർണമുള്ള വീടാണ് കെഎം ഷാജി നിർമ്മിച്ചത് എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 3,000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾക്ക് ആഡംബര നികുതി അടയ്ക്കണം. കോഴ വാങ്ങിയതായി പറയപ്പെടുന്ന 2014 കാലഘട്ടത്തിലാണ് വീടിന്റെ നിർമ്മാണവും നടന്നത് എന്നാണ് വിവരം. 2016ൽ നിർമ്മാണം പൂർത്തിയായി. വീടു നിർമ്മാണം സംബന്ധിച്ച് കോർപ്പറേഷൻ രേഖകളിൽ കംപ്ലീഷന്റെ എന്ന ഭാഗത്ത് റിജക്ടട് എന്നാണ് രേഖപ്പീടുത്തിയിരിയ്ക്കുന്നത്. നിർമ്മാണം പൂർത്തിയായി നാലുവർഷമായിട്ടും കെട്ടീട നികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍