കേരളത്തില്‍ പ്രാദേശിക ലോക്ഡൗണ്‍ കൂടുതല്‍ മേഖലകളിലേക്ക്; സമ്പൂര്‍ണ ലോക്ഡൗണിലേക്കോ?

വ്യാഴം, 15 ഏപ്രില്‍ 2021 (10:55 IST)
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. വാക്‌സിന്‍ ക്ഷാമവും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു. രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ മേഖലകളില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. രോഗവ്യാപനതോത് അനുസരിച്ച് മേഖലകള്‍ തിരിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍, സമ്പൂര്‍ണ ലോക്ഡൗണിന് സാധ്യത കുറവാണ്. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് ജനജീവിതം കൂടുതല്‍ ദുസഹമാക്കുമെന്നാണ് വിലയിരുത്തല്‍. സാധാരണ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായേക്കാം. ഈ സാഹചര്യം ഒഴിവാക്കാനാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ട എന്ന നിലപാടിലെത്തിയിരിക്കുന്നത്. 
 
അതേസമയം, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നു ചേരുന്ന ഉന്നതതലയോഗം ഏറെ നിര്‍ണായകമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ഈ യോഗം തീരുമാനമെടുക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍