പാഴ്‌സലിൽ മതഗ്രന്ഥമല്ല: ജലീൽ കുരുക്കിലേക്ക്

വ്യാഴം, 6 ഓഗസ്റ്റ് 2020 (08:34 IST)
കൊച്ചി: യുഎഇ കോൺസുലേറ്റുമായുള്ള മന്ത്രി കെടി ജലീലിന്റെ ബന്ധം ചൂണ്ടികാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് അയച്ചതായി റിപ്പോർട്ട്.ജലീൽ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങൾ കൂടി ഉ‌ൾപ്പെടുത്തിയാണ് റിപ്പോർട്ട്.ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
 
കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു.തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ് ജലീൽ പറയുന്നത്. എന്നാൽ കസ്റ്റംസ് നൽകിയ റിപ്പോർട്ട് ഈ വാദത്തിനെ സാധൂകരിക്കുന്നതല്ല.
 
വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവൻറീവ് കമ്മിഷണറേറ്റ് റിപ്പോർട്ടിൽ അവശ്യപ്പെടുന്നത്.റിപ്പോർട്ട് ധനമന്ത്രാലയത്തിന്റെ അടുത്തെത്തിയതായാണ് പുറത്തുവരുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍