ആരോപണങ്ങള്‍ക്ക് അല്‍പായുസ് മാത്രമെന്ന് മന്ത്രി കെടി ജലീല്‍

ശ്രീനു എസ്

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (16:21 IST)
ആരോപണങ്ങള്‍ക്ക് അല്‍പായുസ് മാത്രമെന്ന് മന്ത്രി കെടി ജലീല്‍. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ആവലാതിയും ആശങ്കയും വേണ്ടെന്ന് ജലീല്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ് ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുതെന്നും ജലീല്‍ വ്യക്തമാക്കി.
 
അതേസമയം എന്‍ഐഎയ്ക്ക് മുന്‍പാകെയുള്ള മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന്‍ ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില വ്യക്തതകള്‍ക്ക് വേണ്ടിയാണ് മന്ത്രിയോട് എന്‍ഐഎ വിവരങ്ങള്‍ തേടിയത്. മന്ത്രിയുടെ മറുപടി ഹൈദരാബാദിലും ഡല്‍ഹിയിലും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അവരുടെ കൂടി അനുമതി ലഭിച്ചാലുടന്‍ ജലീല്‍ മടങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍