നൂറു കിലോ മൽസ്യം ചോദിച്ചുള്ള വീഡിയോ കോളിലൂടെ വ്യാപാരിക്ക് 22109 രൂപ നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍

വ്യാഴം, 18 ജനുവരി 2024 (15:36 IST)
കോഴിക്കോട്: നൂറു കിലോ മൽസ്യം വേണമെന്ന് ആവശ്യപ്പെട്ടു ഫറോക്കിലെ മൽസ്യ വ്യാപാരിയായ സിദ്ദിഖിന് ഒരു വീഡിയോ കോൾ വന്നു. സൈനികനാണ് എന്ന് പരിചയപ്പെടുത്തിയാണ് വ്യാപാരിക്ക് വീഡിയോ കോൾ വന്നത്. സൈനിക കാമ്പിലേക്കാണ് മത്സ്യം വേണമെന്നതും പറഞ്ഞു. കൂട്ടത്തിൽ സൈനികർ കൂട്ടമായി നിൽക്കുന്ന ഒരു ഫോട്ടോയും അയച്ചിരുന്നു.

സംഭാഷണം ഹിന്ദിയിൽ ആയതിനാൽ ഹിന്ദി അറിയുന്ന തൊഴിലാളിയെ കൊണ്ട് ഓർഡർ എടുക്കാനും മത്സ്യത്തിന് 28000 ആയി വില ഉറപ്പിക്കുകയും ചെയ്തു. ഇത് സൈനിക ആവശ്യത്തിനായതിനാൽ ഗൂഗിൾ പേരിൽ പണം അയക്കാൻ കഴിയില്ലെന്നും സംഘം സിദ്ദിഖിനോ പറഞ്ഞു.

ഇവർ നയത്തിൽ സിദ്ദിഖിന്റെ ഗൂഗിൾ പേ അക്കൗണ്ട് തുറപ്പിച്ച വേഷം അവർ പറഞ്ഞ പ്രകാരം ബാങ്ക് തിരഞ്ഞെടുക്കുകയും പിന്നീട് പറഞ്ഞ 6 അക്ക നമ്പർ അടിക്കുകയും ചെയ്തു. തുടർന്ന് സിദ്ദിഖ് സ്വന്തം പിന് നൽകുകയും ചെയ്തു.

എന്നാൽ ഇതോടെ സിദ്ദിഖിന്റെ എസ്.ബി.ഐ ഫറോക് ശാഖയിലെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മുഴുവൻ നഷ്ടപ്പെട്ടു. പണം പോയ സന്ദേശം വന്നപ്പോഴാണ് സിദ്ദിഖ് തനിക്ക് പറ്റിയ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസിലും ബാങ്കിലും പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍