ഇരുന്നൂറോളം പേര്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചു

ശ്രീനു എസ്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (18:25 IST)
ഇരുന്നൂറോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചു. സെപ്റ്റംബര്‍ 23ന് നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇന്നു മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. 
 
നിലവില്‍ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമേ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍