വാട്‌സാപ്പ് സ്റ്റാറ്റസിനെകുറിച്ച് മദ്യപിച്ച് തര്‍ക്കം: സഹോദിപുത്രന്‍ അമ്മാവനെ കൊലപ്പെടുത്തി

ശ്രീനു എസ്

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (15:02 IST)
മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ സഹോദിപുത്രന്‍ അമ്മാവനെ കൊലപ്പെടുത്തി. കൊല്ലം ഇലയം സ്വദേശി ശിവകുമാറാണ് മരിച്ചത്. ശിവകുമാറിന്റെ മരണത്തില്‍ സഹോദരി പുത്രന്‍ നിധീഷിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും ടിപ്പര്‍ലോറി ഡ്രൈവര്‍മാരാണ്. അമിതമായി മദ്യപിച്ച ഇരുവരും ശിവകുമാറിന്റെ വീടിനുസമീപത്തുവച്ച് ഉന്തും തള്ളും ഉണ്ടാകുകയും ശിവകുമാറിന് ഗുരുതരമായി അടിയേല്‍ക്കുകയുമായിരുന്നു.
 
അടിയേറ്റ ശിവകുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിനെ സംബന്ധിച്ച തര്‍ക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ സാധിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍