പരാതി നല്‍കാന്‍ ഇനി പൊലീസ് സ്റ്റേഷനില്‍ പോകണ്ട! ഫോണില്‍ ഈ പൊലീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 മാര്‍ച്ച് 2024 (11:28 IST)
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം.  തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി  പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില്‍ അതുകൂടി അപ്ലോഡ് ചെയ്യാവുന്നതാണ്. 
 
അടുത്തതായി, ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷന്‍ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്‍കിയതിനുള്ള രസീത് പരാതിക്കാരന് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച  പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും#പോല്‍ ആപ്പ് പ്‌ളേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍