എഴുപതാമത് വനമഹോത്സവത്തിന് സംസ്ഥാനത്ത് തുടക്കമായി

ശ്രീനു എസ്

വെള്ളി, 3 ജൂലൈ 2020 (17:44 IST)
എഴുപതാമത് വനമഹോത്സത്തിന് സംസ്ഥാനത്ത് തുടക്കമായി. തൃശ്ശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വൃക്ഷത്തൈ നട്ട് വൃക്ഷവല്‍ക്കരണ പരിപാടികള്‍ക്ക് വനംമന്ത്രി അഡ്വ: കെ. രാജു തുടക്കം കുറിച്ചതോടെയാണ് സംസ്ഥാനത്ത് വനമഹോത്സവത്തിന് തുടക്കമായത്. തൃശ്ശൂര്‍ പുത്തൂരിലെ 388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവില്‍ വിവിധ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ച് രൂപകല്‍പന ചെയ്തിട്ടുള്ള സുവോളജിക്കല്‍ പാര്‍ക്കിനെ 10 മേഖലകളായി തിരിച്ച് വിവിധ തരത്തിലുള്ള 10 ലക്ഷത്തോളം വ്യക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പ്രവൃത്തികള്‍ക്കാണ് മന്ത്രി തുടക്കം കുറിച്ചത്. 
 
വനമഹോത്സവ വാരത്തില്‍ 10000 വനവൃക്ഷങ്ങളും പനകളും, മുളകളുമാണ് ഇവിടെ വച്ചു പിടിപ്പിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. മൃഗങ്ങള്‍ക്കായി തയ്യാറാക്കുന്ന വാസഗേഹങ്ങളില്‍ പണിപൂര്‍ത്തിയായ ഒന്‍പതെണ്ണം മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഉല്‍പങ്ങള്‍ ലഭ്യമാകുന്ന വൃക്ഷലതാദികള്‍ വീടുകളില്‍ വച്ചുപിടിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രേരണയാകുന്ന തരത്തില്‍ പുത്തൂരില്‍ ഒരുക്കുന്ന അതിജീവന വനവും തൈ നട്ട് മന്ത്രി ഉദാഘാടനം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍