സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 5924 പേർക്ക് രോഗമുക്തി

ബുധന്‍, 2 ഡിസം‌ബര്‍ 2020 (18:11 IST)
സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കൊവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി കണക്കുകൾ പുറത്തുവിട്ടത്.
 
ഇന്ന് രോഗം ബാധിച്ചവരിൽ 5539 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 634 പേരുണ്ട്. 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56993 സാമ്പിളുകളാണ് പരിശോധിച്ചത്. 5924 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍