സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 186576 പേര്‍

ശ്രീനു എസ്

ചൊവ്വ, 7 ജൂലൈ 2020 (19:50 IST)
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 186576 പേര്‍. ഇവരില്‍ 183542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 210583 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 5456 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 
 
കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 62367 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 60165 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍