കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 28 ആയി

ശ്രീനു എസ്

ചൊവ്വ, 7 ജൂലൈ 2020 (18:50 IST)
കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 28 ആയി. തേവലപ്പുറം സ്വദേശി മനോജ്(24) ആണ് മരിച്ചത്. മനോജ് കൊട്ടാരക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നാലുദിവസങ്ങള്‍ക്കുമുന്‍പാണ് മനോജും സുഹൃത്തും ദുബായിയില്‍ നിന്നും എത്തിയത്. 
 
ഇന്നലെ വൈകുന്നേരം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മനോജിനെ ഇന്നുരാവിലെ പാരിപ്പള്ളിയിലെ ആശുപത്രിയില്‍ കൊണ്ടുപോകാനിരിക്കുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ മൂന്നാമത്തെ മരണമാണ് മനോജിന്റേത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍