ഭീതിയൊഴിയുന്നു; നിരീക്ഷണത്തിലുള്ള ഏഴാമനും നിപയില്ല

വെള്ളി, 7 ജൂണ്‍ 2019 (11:48 IST)
സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്ന എഴാമത്തെ വ്യക്തിക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരണം. അരോഗ്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. കളമശ്ശേരി ആശുപത്രിയിൽ ചികിൽസയിൽ വ്യക്തിക്കാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുന്നത്. ഇനി ഒരാളുടെ പരിശോധനാ ഫലം കൂടി പുറത്ത് വരാനുണ്ടെന്നും അരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു.
 
അതേസമയം, നിപ ബാധിച്ച രോഗിയുടെ ഇപ്പോഴത്തെ ആരോഗ്യനില- കഴിഞ്ഞ രണ്ടു ദിവസത്തേക്കാള്‍ മെച്ചപ്പെട്ടി്ട്ടുണ്ട്. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ട്. ഇന്റര്‍കോമിലൂടെ കുടംബാംഗങ്ങളുമായി സംസാരിച്ചു. പനി ഇടവിട്ട് പ്രകടമാകുന്നുണ്ട് എങ്കിലും കുറവുണ്ട്.  ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴുപേരില്‍ ആറുപേര്‍ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം പ്രതീക്ഷിക്കുന്നു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 316 പേരെയാണ്. ഇതില്‍ 255 പേരെ ഇതേവരെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുത്തു. 224പേരുടെ വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇതില്‍ 33 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തി തീവ്രനിരീക്ഷണത്തിലാണ്. 191 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്.

അതിനിടെ നിപാ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍. സംസ്ഥാനത്തെ നിപ സംബന്ധിച്ച സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് അവലോകന യോഗവും ആരോഗ്യമന്ത്രി നടത്തി. കേരളത്തിൽ സന്ദർശനം നടത്തിയ വിദഗ്ദ സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകി.
 
കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതന്‍ കേരളത്തിലെ സാഹചര്യം സംബന്ധിച്ച് ഉന്നത തലയോഗത്തിൽ വിശദ്ദീകരിച്ചു. വയറസ് സ്ഥിരീകരിച്ച യുവാവിനെയും സംഘം നിപ ബാധ സംശയിക്കുന്ന ആറ് പേരെയും പരിശോധിച്ചു. നിലവിൽ ഐസൊലേറ്റഡ് വാർഡിൽ കഴിയുന്ന ആറുപേരിൽ 3 പേർത്ത് വയറസ് ബാധ ഇല്ലെന്ന് പുനെയിലെ എൻഐവി സ്ഥിരീകരിച്ചിട്ടുണ്ടെന്നു മറ്റുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. നിരീക്ഷണത്തിലുള്ള 316 പേരെ ദിനം പ്രതി നിരീക്ഷിക്കുന്നുണ്ടെന്നും അവലോകനയോഗത്തിൽ അറിയിച്ചു.
 
കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ യുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്ര സംഘത്തിന്റെ നിരന്തര മേല്‍നോട്ടമുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍