കടയ്ക്കാവൂർ കേസ്: ഫോണിൽനിന്ന് കണ്ടെത്തി എന്ന് പറയുന്നത് എന്തെന്ന് അറിയില്ല, നിരപരാധിയെന്ന് അമ്മ

ഞായര്‍, 24 ജനുവരി 2021 (11:32 IST)
തിരുവനന്തപുരം: കടയ്ക്കാവൂർ കേസിൽ  വെളിപ്പെടുത്തലുമായി പ്രതിസ്ഥാനത്തുള്ള അമ്മ. കുട്ടിയെ ഭീഷണിപ്പെടുത്തി തനിയ്ക്കെതിരെ മൊഴി നൽകിച്ചതാണെന്നും ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് കെട്ടിച്ചമച്ച കേസാണ് ഇതെന്നും യുവതി പറഞ്ഞു. ഭർത്താവിനെതിരെ വിവാഹ മോചന കേസ് നൽകിയിരിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിന് കാരണം. എന്റെ കൂടെ താമസിച്ചിരുന്ന മകനെ കൊണ്ടുപോകണം എന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോകാൻ മകൻ കൂട്ടാക്കിയില്ല. ഇതോടെ എന്തു വിലകൊടുത്തും എന്നെ ജയിലിലാക്കി മകനെ തിരികെ കൊണ്ടുപോകും എന്ന് ഭർത്താവ് പറഞ്ഞിരുന്നു. പൊലീസ് കണ്ടെത്തിയ ഗുളിക ഏതാണെന്ന് അറിയില്ല. മകനെ അലർജിയ്ക്ക് ഡോക്ടറെ കാണിച്ചിരുന്നു. ആ ഗുളികയായിരിയ്ക്കും അത്. പൊലീസ് മൊബൈൽഫോണിൽ നിന്നും കണ്ടെത്തിയെന്ന് പറയുന്നതിനെ കുറിച്ച് ഒന്നും അറിയില്ല. കുട്ടികളെ തിരികെ ലഭിയ്ക്കാനാണ് കേസ് കൊടുത്തത്. എന്റെ കുട്ടികളെ എനിയ്ക്ക് തിരികെ വേണം. എനിയ്ക്ക് വെണ്ടി മാത്രമല്ല, എല്ലാ അമ്മമാർക്ക് വേണ്ടി സത്യം പുറത്തുവരണം. യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍