ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: തോമസ് ഐസക്കിന്റെയും പി തിലോത്തമന്റെയും പേര് വെട്ടി കേന്ദ്രം

ഞായര്‍, 24 ജനുവരി 2021 (10:23 IST)
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വീണ്ടും വിവാദത്തിൽ. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽനിന്നും മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എംപിമാരായ എഎം ആരിഫ്, കെസി വേണുഗോപാൽ എന്നിവരുടെ പേരുകൾ കേന്ദ്രം വെട്ടിയതാണ് പുതിയ വിവാദം. നേരത്തെ അറിയിച്ചിരുന്നതുപോലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല. പകരം ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ, വി മുരളീധരൻ എന്നിവരെ ഉൾപ്പെടുത്തിയതോടെയാണ് സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് കേന്ദ്രം അംഗീകരിച്ച പട്ടികയിൽ ഉള്ളത്. ഒഴിവാക്കിയ പേരുകളും ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ വിവരങ്ങൾ കേന്ദ്രത്തിന് തിരിച്ചയച്ചതായി മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍