പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ശനി, 14 നവം‌ബര്‍ 2020 (14:23 IST)
കല്ലമ്പലം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്‌റ് ചെയ്തു. മുത്താന കൊച്ചാരം പൊയ്ക മുലയില്‍ വീട്ടില്‍ അഭിലാഷ് (32), കൊച്ചാരം പൊയ്ക കുഴിവിള വീട്ടില്‍ വിനോദ് (34) എന്നിവരാണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ മാസം ഇരുപത്തൊന്നിനു ഉച്ചയോടെ കുട്ടി അടുത്തുള്ള കടയില്‍  പോയി തിരികെ വരുമ്പോള്‍ വഴിയില്‍ പതുങ്ങിയിരുന്ന് പ്രതികളെ കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞു.
 
രക്ഷിതാക്കള്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍